വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു; ചങ്ങനാശേരി സ്വദേശി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 04:39 PM |
Last Updated: 21st February 2021 04:39 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം കൊടിനാട്ടുകുന്ന് കണ്ണംകുളം സാബു സേവ്യറിന്റെയും മേഴ്സിയുടെയും മകൻ ടോണി സാബു (25) ആണു മരിച്ചത്.
തേനിയിൽ മുന്തിരിത്തോട്ടത്തിൽ വ്യാഴാഴ്ചയാണ് ടോണിക്കു പാമ്പുകടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. സുഹൃത്തുക്കൾക്കൊപ്പമാണു ടോണി തേനിയിൽ എത്തിയത്.