മുന്‍ എംഎല്‍എ ബി രാഘവന്‍ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 08:25 AM |
Last Updated: 23rd February 2021 08:25 AM | A+A A- |
ബി രാഘവന്‍ / ഫയല്‍ ചിത്രം
കൊല്ലം : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ബി രാഘവന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കൊല്ലത്തെ മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ്.
കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2006 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം കൊല്ലം നടുവത്തൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.