പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 22 ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ സകുടുംബം സിപിഎമ്മില്‍

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 22 ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു.
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിന്ന്/ ഫെയ്‌സ്ബുക്ക്‌
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിന്ന്/ ഫെയ്‌സ്ബുക്ക്‌

മല്ലപ്പള്ളി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെപത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 22 ബിജെപി നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസ് മുന്‍ താലൂക്ക് ശാരീരിക് പ്രമുഖ് എം കെ സന്തോഷ് കുമാര്‍, യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ബിനില്‍, മഹിളാ മോര്‍ച്ചാ നേതാവും മുന്‍ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയുമായ ദീപ അജി, മുഖ്യശിക്ഷക് വിഷ്ണു, യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുമേഷ് തുടങ്ങിയവരാണ് സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചത്. മല്ലപ്പള്ളിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പ്രവര്‍ത്തകരെ സിപിഎം ജില്ല സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു.

സകുടുംബമാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്ന് സിപിഎം മല്ലപ്പള്ളി ഏര്യ സെക്രട്ടറി ബിനു വര്‍ഗീസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇനിയും നിരവധിപേര്‍ സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനക്ഷേമ പദ്ധതികളെ പിന്തുണച്ചാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉപേക്ഷിച്ച് സിപിഎമ്മിന്റെ ഭാഗമാകുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com