മലപ്പുറത്ത് യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി;  മൃതദേഹം കിണറ്റില്‍ തള്ളി?; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 09:14 PM  |  

Last Updated: 01st January 2021 10:13 PM  |   A+A-   |  

police jeep

പ്രതീകാത്മക ചിത്രം

 

മലപ്പറം: മലപ്പുറത്ത് യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പന്താവൂര്‍ സ്വദേശി ഇര്‍ഷാദിനെ ആറുമാസം മുന്‍പാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. 

25 വയസായി വട്ടംകുളം സ്വദേശികളായ എബിന്‍, 35കാരനായ സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയെന്നാണ് സൂചന

മൊബൈല്‍ സാമഗ്രികളുടെ ജീവനക്കാരനായിരുന്ന ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ അഞ്ചുലക്ഷം രൂപ വാങ്ങി. ഇത് തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്. നാളെ പരിശോധന നടത്തി ഇത് കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു.