ഐഎസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് 7 വര്‍ഷം കഠിനതടവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 07:53 PM |
Last Updated: 07th January 2021 07:53 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഐഎസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് 7 വര്‍ഷം തടവ് ശിക്ഷ. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ് ഡല്‍ഹി എന്‍ഐഎ കോടതി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്.
2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കണ്ണൂര്‍ സ്വദേശിയെ ഡല്‍ഹി എന്‍ഐഎ കോടതി കഠിനതടവ് വിധിച്ചിരിക്കുന്നത്. 2016 ഒക്ടോബറില്‍ ഐഎസില്‍ ചേരാനായി തുര്‍ക്കിയിലേക്ക് പോയി എന്നാണ് ഇയാളുടെ പേരിലുള്ള കേസ്.
ആദ്യം മലേഷ്യവഴി തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമം നടത്തി. തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ വച്ച് ഇയാളെ പിടികൂടുകയും ചെയ്തു. വീണ്ടും തായ്‌ലന്റ് വഴി തുര്‍ക്കിയിലേക്ക് പോകൂന്നതിനിടെ വീണ്ടും പിടിയിലാകുകകയായിരുന്നു. കുടുംബത്തോടൊപ്പം അവിടെ എത്താന്‍ ശ്രമം നടത്തിയത്. ഇവരെ പിന്നീട് രാജ്യത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാളെ സഹായിച്ച ചൈന്നൈ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിചാരണ തുടരും.