കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരങ്ങള്‍, പൊലീസ് ഇടപെട്ടു; സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 05:02 PM |
Last Updated: 07th January 2021 05:02 PM | A+A A- |
കേരള സര്‍വകലാശാല ആസ്ഥാനത്ത് തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍/ ടെലിവിഷന്‍ ചിത്രം
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് സ്‌പോട്ട് അഡ്മിഷന്‍. ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് തടിച്ചുകൂടിയത്. സംഭവം വിവാദമായതോടെ പൊലീസ് ഇടപെട്ട് സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെപ്പിച്ചു.
മുഴുവന്‍ ഡിഗ്രി കോഴ്‌സുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ഒറ്റദിവസം പ്രവേശനം വച്ചതാണ് ആള്‍ക്കൂട്ടത്തിന് കാരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
ബി.എ, ബിഎസ്‌സി, ബികോം കോഴ്‌സുകളിലേക്ക് തിരുവനന്തപുരം ജില്ലയിലെ കോളജുകള്‍ തിരഞ്ഞെടുത്ത മുഴുവന്‍ പേരോടും രാവിലെ തന്നെ എത്തിച്ചേരാനാണ് നിര്‍ദേശം നല്‍കിയത്. ഇരിക്കാന്‍ പോലും സൗകര്യം ഒരുക്കാതെയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളേയും രക്ഷിതാക്കേളേയും വിളിച്ചുവരുത്തിയത്. സൗകര്യങ്ങളില്ലാതായതോടെ വന്നവര്‍ സാമൂഹിക അകലവും മറന്നു.