കട്ടപ്പന മയക്കുമരുന്ന് കേസ് : നാലുപ്രതികളും കുറ്റക്കാര്‍, 10 വര്‍ഷം കഠിന തടവ്

വാഹനപരിശോധനയ്ക്കിടെ പ്രതികളില്‍ നിന്നും 17.200 കിലോ ഹാഷീഷ് ഓയില്‍ പിടികൂടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : കട്ടപ്പന മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും. നാലു പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

പ്രതികളായ അബിന്‍ ദിവാകരന്‍, അഡ്വ. ബിജുരാഘവന്‍, ഷാനോ ജോണ്‍, അഞ്ജുമോന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. വാഹനപരിശോധനയ്ക്കിടെ പ്രതികളില്‍ നിന്നും 17.200 കിലോ ഹാഷീഷ് ഓയില്‍ പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com