തോറ്റ പാര്‍ട്ടിക്ക് സീറ്റ് തിരിച്ചു കൊടുക്കണമെന്ന വാദം വിചിത്രം; വിട്ടുകൊടുക്കേണ്ടത് എന്‍സിപി മാത്രമല്ല, പാര്‍ട്ടി പിളരില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍.
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍

കോട്ടയം: മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. പാലാ സീറ്റിനെ സംബന്ധിച്ച്  തര്‍ക്കമുണ്ട്. സീറ്റ് എന്‍സിപിയില്‍ നിന്ന് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. സീറ്റ് തോറ്റ പാര്‍ട്ടിക്ക് തിരിച്ചു കൊടുക്കണമെന്ന വാദം വിചിത്രമാണെന്നും എല്‍ഡിഎഫിന്റെ നയം അങ്ങനെയല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഒരു സീറ്റും എന്‍സിപി വിട്ട് നല്‍കില്ല. പുതിയ പാര്‍ട്ടികള്‍ മുന്നണിയില്‍ വരുമ്പോള്‍ വിട്ടുകൊടുക്കേണ്ടത് എന്‍സിപി മാത്രമല്ല. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുകയില്ല. പാര്‍ട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരിഗണന ലഭിച്ചില്ല എന്ന പരാതി പൊതുവില്‍ ജില്ലാ കമ്മിറ്റികള്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സി എച്ച് ഹരിദാസിന്റെ അനുസ്മരണം കോട്ടയം ജില്ലയില്‍ സംഘടിപ്പിച്ചത് സംസ്ഥാന നേതൃത്വം അറിഞ്ഞല്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടി പ്രദേശികമായി സംഘടിപ്പിച്ചതാവാം. അതിന് തടസമില്ല. ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണ് എന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com