പാലാരിവട്ടത്ത് ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 07:12 PM |
Last Updated: 10th January 2021 07:12 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചതായി പരാതി. പാലാരിവട്ടം ചിക് കിങ്ങിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് പരാതി. നാലു മണിയോടെ ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. ഇവര്‍ ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ വേലുവും മറ്റൊരാളും മുറിയില്‍ കയറി വാതിലടച്ചു.
കുറച്ച് സമയത്തിനകം പുറത്ത് ഇറങ്ങിയ ഇവര്‍ സംഭവം നിഷേധിച്ചതോടെയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് എത്തിയാണ് വേലുവിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.