പി സി ജോര്‍ജ് യുഡിഎഫിലേക്ക് ?; ഇന്ന് തീരുമാനം

യുഡിഎഫിന് അധികാരം ലഭിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍നിരയില്‍ ഉണ്ടാകണം
പി സി ജോര്‍ജ് / ഫയല്‍ ചിത്രം
പി സി ജോര്‍ജ് / ഫയല്‍ ചിത്രം

തിരുവനന്തപുരം : പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും.  ഇന്നു ചേരുന്ന യുഡിഎഫ് യോഗം ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം പരിഗണിക്കും. 

താന്‍ യുഡിഎഫിലേക്ക് പോകുന്നത് മുന്നണിയെ ശക്തിപ്പെടുത്താനാണ്. പ്രാദേശികമായ എതിര്‍പ്പുകള്‍ പറഞ്ഞു തീര്‍ക്കാവുന്നതേയുള്ളൂ എന്നും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. 

യുഡിഎഫിന് അധികാരം ലഭിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍നിരയില്‍ ഉണ്ടാകണം. രമേശ് ചെന്നിത്തല ശക്തനായ പ്രതിപക്ഷ നേതാവ് ആണെങ്കിലും തെരഞ്ഞെടുപ്പ് യുദ്ധം നയിക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും ജോര്‍ജ് പറഞ്ഞു. 

പാലായില്‍ ജോസ് കെ മാണി മല്‍സരിച്ചാല്‍ താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ തയ്യാറാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പി സി ജോര്‍ജ്ജിന്റെ പാര്‍ട്ടി രണ്ട് സീറ്റ് ചോദിച്ചേക്കുമെന്നാണ് സൂചന. 

കോട്ടയവും പുതുപ്പള്ളിയും ഒഴിച്ച് ജില്ലയിലെ ഏത് സീറ്റിലും മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് പി സി ജോര്‍ജ്ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com