ലൈഫ് മിഷന്‍ ക്രമക്കേട് : ഹൈക്കോടതി വിധി ഇന്ന് ; എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 07:25 AM |
Last Updated: 12th January 2021 07:25 AM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് സിബിഐ എഫ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് പി സോമരാജന്‍ ആണ് വിധി പ്രസ്താവിക്കുക. ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നുള്ളതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനുള്ള സ്‌റ്റേ കേസന്വേഷണത്തെ ബാധിക്കുന്നതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ നേരത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുണ്‍ ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം സ്റ്റേ് ചെയ്തിരുന്നു.