റെയിൽവേയിൽ ലോക്കോ പൈലറ്റെന്ന് പ്രൊഫൈൽ, വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; അമ്പത്തിരണ്ടുകാരൻ പിടിയിൽ 

പറവൂർ സ്വദേശി എം പി ശ്രീജനെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്​ നടത്തിയ അമ്പത്തിരണ്ടുകാരൻ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി എം പി ശ്രീജനെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തായിരുന്ന ഇയാളെ തന്ത്രപൂർവം കണ്ണൂരിലെത്തിച്ചാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. 

ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റായി ജോലി ചെയ്യുകയാണെന്നും ബിരുദധാരിയാണെന്നുമുള്ള വിവരണത്തോടെ വിവാഹ ബ്യൂറോകളിൽ രജിസ്​റ്റർ ചെയ്താണ് തട്ടിപ്പിന് കളമൊരുക്കുന്നത്.പഴയങ്ങാടി സ്വദേശിയായ സ്ത്രീയോടൊന്നിച്ച് താമസിച്ചു വരുന്നതിനിടയിലാണ് സ്ഥലത്തെ ഒരു വിവാഹബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത്.  ഇതിനിടയിലാണ് പിടിയിലായത്. 

പയ്യന്നൂർ കോടതി ഇയാളെ റിമാൻഡ്​ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com