ജ്യൂസ് കുടിക്കാൻ എത്തി; വാങ്ങിയത് രണ്ടെണ്ണം; കടയുടമയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ്; പിന്നെ സംഭവിച്ചത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2021 08:03 AM  |  

Last Updated: 22nd January 2021 08:03 AM  |   A+A-   |  

Young man breaks five sovereign necklace

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പട്ടാപകൽ വ്യാപാരിയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചന്തവിള ജംക്‌ഷനു സമീപം പട്ടാപ്പകൽ സ്കൂട്ടറിലെത്തിയ യുവാവ് അമ്മു സ്റ്റോഴ്സ് കടയുടമ ബാഹുലേയൻ നായരുടെ കഴുത്തിൽ കിടന്ന ഒരു പവന്റെ ഏലസടക്കം അഞ്ച് പവനോളം വരുന്ന സ്വർണമാല പൊട്ടിച്ചാണ് കടന്നുകളഞ്ഞ്. 

ഇന്നലെ രാവിലെ 11ന് ആണ് സംഭവം. കടയ്ക്കു മുന്നിൽ സ്കൂട്ടർ വച്ച ശേഷം ഇറങ്ങി വന്ന യുവാവ് ചെറിയ പാക്കറ്റിലുള്ള ജ്യൂസ് വാങ്ങി കുടിച്ചു. പിന്നീട് ഒന്നുകൂടി വാങ്ങി. അതും നൽകിയ ശേഷം ബാഹുലേയൻ നായർ കടയ്ക്കുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്നു. 

പുറത്തിറങ്ങിയ യുവാവ് പെട്ടെന്ന് അകത്തേക്ക് കയറി വന്ന് കഴുത്തിൽ നിന്നു മാല വലിച്ചു പൊട്ടിച്ചെടുക്കുകയായിരുന്നു. കടയുടമ പിന്നാലെയെത്തിയെങ്കിലും സ്കൂട്ടറിൽ കയറിയ യുവാവ് വേഗത്തിൽ രക്ഷപ്പെട്ടു. 

പാന്റും ടീ ഷർട്ടുമായിരുന്നു യുവാവിന്റെ വേഷം. ഹെൽമറ്റും ധരിച്ചിട്ടുണ്ടായിരുന്നു. ഉദ്ദേശം 30 വയസ് തോന്നിക്കുമെന്നാണ് പറയുന്നത്. കഴക്കൂട്ടം ഭാഗത്തു നിന്നു വന്ന യുവാവ് കാട്ടായിക്കോണം ഭാഗത്തേക്കാണ് പോയത്. പൊലീസ് കേസെടുത്തു.