ഇനി മദ്യം ഗ്ലാസ് കുപ്പികളില്‍ മാത്രം, മദ്യക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2021 07:43 AM  |  

Last Updated: 22nd January 2021 07:43 AM  |   A+A-   |  

bevco

ഫയല്‍ ചിത്രം


അഞ്ചാലുംമൂട്:  സംസ്ഥാനത്തു മദ്യവിൽപന മാർച്ച് ഒന്നു മുതൽ ഗ്ലാസ് കുപ്പികളിൽ മാത്രമാകും. ബെവ്റേജസ് കോർപറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സർക്കാർ മദ്യക്കമ്പനികൾക്കു നോട്ടിസ് നൽകി.

സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീർക്കുന്നതിനു തടസ്സമുണ്ടാകില്ല. കമ്പനികൾക്കു മദ്യത്തിന്റെ അടിസ്ഥാനവില വർധിപ്പിച്ചു നൽകാൻ നടപടി സ്വീകരിച്ചതോടെയാണു പ്ലാസ്റ്റിക് കുപ്പികൾ തീർത്തും ഒഴിവാക്കണമെന്ന കർശന നിർദേശം നൽകിയത്.  

നേരത്തെ സംസ്ഥാന സർക്കാർ ഇക്കാര്യം നിർദേശിച്ചിരുന്നു. എന്നാൽ അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം  അംഗീകരിക്കാതിരുന്നതോടെ നിർദേശം നടപ്പായില്ല.