പൊതുസ്ഥലത്ത് പൊങ്കാല ഇല്ല, ക്ഷേത്ര വളപ്പിലും വീടുകളിലും മാത്രം, പ്രവേശനം ഓണ്‍ലൈന്‍ വഴി; ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2021 06:44 PM  |  

Last Updated: 27th January 2021 06:44 PM  |   A+A-   |  

AttukalPongala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം. പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ അനുവദിക്കുകയില്ല.ക്ഷേത്ര വളപ്പില്‍ മാത്രമേ പൊങ്കാലയിടാന്‍ അനുവദിക്കൂ. വീടുകളില്‍ പൊങ്കാലയിടാമെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.

ദര്‍ശനത്തിന് ശബരിമലയില്‍ സ്വീകരിച്ച മാതൃക പിന്തുടരാനാണ് ക്ഷേത്രഭരണസമിതിയുടെ തീരുമാനം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് പ്രവേശനം അനുവദിക്കുക. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി ചടങ്ങുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 19ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലില്‍ ഉത്സവം തുടങ്ങും.

കഴിഞ്ഞ കൊല്ലം കോവിഡിന്റെ തുടക്കത്തിലാണ് ആറ്റുകാല്‍ പൊങ്കാല നടന്നത്. കോവിഡ് ആശങ്കയിലും കര്‍ശന ജാഗ്രതയോടും കൂടിയാണ് പൊങ്കാല ചടങ്ങുകള്‍ നടന്നത്.