കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം; റിസോർട്ട് ഉടമകൾ അറസ്റ്റിൽ

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം; റിസോർട്ട് ഉടമകൾ അറസ്റ്റിൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൽപ്പറ്റ: വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട  കേസിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.  കണ്ണൂർ സ്വദേശി ഷഹാനയാണ് കഴിഞ്ഞ 23ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

റിസോർട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയും അനുമതി വാങ്ങാതെയുമാണ് റിസോർട്ട് നടത്തിയതെന്നും കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇന്ന് റിസോർട്ട് ഉടമകൾ നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയയ്ക്കും എന്നാണ് പോലീസ് അറിയിക്കുന്നത്. അനുമതി ഇല്ലാതെ ടെന്റുകളിൽ വിനോദസഞ്ചാരികളെ പാർപ്പിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com