സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2021 02:18 PM  |  

Last Updated: 01st July 2021 02:18 PM  |   A+A-   |  

nursing student death

പ്രതീകാത്മക ചിത്രം

 

കൊല്ലം : കൊല്ലം അഞ്ചലില്‍ സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ കണ്ടെത്തി. അഗസ്ത്യകോട് പാറവിള തുഷാരഭവനില്‍ ഉല്ലാസിന്റെ (40) മൃതദേഹമാണ് അഞ്ചല്‍ ബൈപ്പാസ് റോഡില്‍ സെന്റ് ജോര്‍ജ് സ്‌കൂളിന് സമീപം കണ്ടെത്തിയത്. 

രാവിലെ നടക്കാനിറങ്ങിയവരില്‍ ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. ബന്ധുക്കളുമായി ചേര്‍ന്നാണ് ഉല്ലാസ് സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ആത്മഹത്യ ചെയ്തതിന്റെ സൂചനകളാണ് ലഭിച്ചത്. 

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മാരണകാരണം സ്ഥിരീകരിക്കൂ എന്ന് പൊലീസ് പറഞ്ഞു. കൊലപാതക സാധ്യതയും പരിശോധിക്കുന്നുണ്ട്.