കാസര്‍കോട് വള്ളം മറിഞ്ഞ് മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2021 07:54 AM  |  

Last Updated: 05th July 2021 07:54 AM  |   A+A-   |  

Fishing boat capsizes off kasaragod; Three fishermen killed

പ്രതീകാത്മക ചിത്രം

 

കാസര്‍കോട് : കാസര്‍കോട് കീഴൂരില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്ന് പേര്‍ മരിച്ചു. മല്‍സ്യതൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഏഴുപേര്‍ പോയ ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. 

ഇന്നലെ പുലര്‍ച്ചെയാണ് കസബ ഹാര്‍ബറിന് സമീപത്തുവെച്ച് ആഞ്ജനേയ എന്ന പേരിലുള്ള ഫൈബര്‍ വള്ളം മറിഞ്ഞത്. സന്ദീപ്, കാര്‍ത്തിക്, രതീഷ് എന്നിവരാണ് മരിച്ചത്. 

കോട്ടിക്കുളം ഭാഗത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി. കസബ കടപ്പുറത്തു നിന്നാണ് ഇവര്‍ മല്‍സ്യബന്ധനത്തിനായി പോയത്.