ഡബിൾ ഡ്യൂട്ടി ഇല്ല, കെഎസ്ആർടിസിയിൽ 12 മണിക്കൂർ ജോലി നടപ്പാക്കി  

ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്താൽ മതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: 12 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കി കെഎസ്ആർടിസി. ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കാനും തീരുമാനിച്ചു. ഡ്രൈവർമാർക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂർ എന്നത് എട്ട് മണിക്കൂറും പരമാവധി 10 മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്താൽ മതി. 

വളരെ അത്യാവശ്യമാണെങ്കിൽ മാത്രം ഡബിൾ ഡ്യൂട്ടിയെന്നതാണ് പുതിയ നിർദേശം.ഗതാഗതകുരുക്കിൽപ്പെട്ട് വാഹനം ഓടിയെത്തുന്ന സമയം കണക്കുകൂട്ടുമ്പോൾ ഈ ഡ്യൂട്ടി സമയം പോരെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന തൊഴിൽ മാനദണ്ഡം നിലനിൽക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിലപാട്. ഇന്നലെ സംഘടനകൾ പ്രതിഷേധവും നടത്തി. 8 മണിക്കൂർ മാത്രം പര്യാപ്തമായ ഓർഡിനറി ബസുകളുടെ സർവീസുകൾക്ക് പഴയ സമ്പ്രദായം തുടരാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com