പെരുമ്പാമ്പിന്റെ വായില്‍ നിന്ന് കോഴിയെ രക്ഷിക്കാന്‍ ശ്രമം; ഗൃഹനാഥന് കടിയേറ്റു

പെരുമ്പാമ്പിന്റെ വായിൽ നിന്നു കോഴിയെ രക്ഷിക്കാൻ ശ്രമത്തിന് ഇടയിൽ ഗൃഹനാഥനു കടിയേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനാപുരം: പെരുമ്പാമ്പിന്റെ വായിൽ നിന്നു കോഴിയെ രക്ഷിക്കാൻ ശ്രമത്തിന് ഇടയിൽ ഗൃഹനാഥനു കടിയേറ്റു. മഹാദേവർമൺ മൂലമൺ ചരുവിള പുത്തൻവീട്ടിൽ ഷേക് മുദാറി (58) നാണു കൈയ്ക്കു പെരുമ്പാമ്പിന്റെ കടിയേറ്റത്. 

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഷേക് മുദാറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് മൂന്നു കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി. മൂന്നാമത്തെ കോഴിയെ വിഴുങ്ങുന്നതിന് ഇടയിലാണ് ഷേക് മുദാർ രക്ഷിക്കാൻ ശ്രമിച്ചത്. 

പെരുമ്പാമ്പിന്റെ കടിയേറ്റ മുദാറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപ് ഇതേ പരിസരത്ത് വലിയകാവ് സുരേന്ദ്രന്റെ വീട്ടിലെ കോഴികളെയും പെരുമ്പാമ്പ് പിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com