കിറ്റെക്‌സിന്റെ കേരളം വിടല്‍ യാദൃശ്ചികമല്ല; പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഎം

കിറ്റെക്‌സ് കമ്പനി കേരളം വിട്ടത് യാദൃശ്ചികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍
സാബു എം ജേക്കബ്, എ വിജയരാഘവന്‍
സാബു എം ജേക്കബ്, എ വിജയരാഘവന്‍

തിരുവനന്തപുരം: കിറ്റെക്‌സ് കമ്പനി കേരളം വിട്ടത് യാദൃശ്ചികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും കേരളം വിടുമെന്ന് പ്രഖ്യാപിച്ച ഉടന്‍ വിമാനം വന്നത് ഇതിന് തെളിവാണെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്‌സ് ഗ്രൂപ്പിനെ കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. കിറ്റെക്‌സിന്റെ വ്യവസായ സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി. കര്‍ണാടകയില്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ നിന്ന് 3500 കോടിയുടെ പദ്ധതി പിന്‍വലിച്ചതിന് പിന്നാലെയാണ് സാബു ജേക്കബ് തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. ഹൈദരാബാദില്‍ നിന്നും 150 കിമീ അകലെയുള്ള വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്സ് ടെക്സ്റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാകുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com