എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ല; സംസ്ഥാന നിലപാട് അംഗീകരിച്ച് സുപ്രീംകോടതി 

എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് സംസ്ഥാന  സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.

സ്വാശ്രയ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.  
ഇനി മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ നടത്താനാകില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാം. പുതിയ കോഴ്‌സുകള്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാദം അംഗീകരിച്ച സുപ്രീംകോടതി സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com