ഇടവേളകളില്ലാതെ കടകൾ തുറക്കണം, ആവശ്യത്തിൽ ഉറച്ച് വ്യാപാരികൾ; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം:  മുഴുവൻ കടകളും തുറക്കണം എന്ന ആവശ്യത്തിൽ ഉറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. 

വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കെതിരെ  തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലും ഇന്ന് പ്രതിഷേധം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. 

ശനിയും ഞായറും മാത്രം കടകൾ അടച്ചിട്ടതുകൊണ്ട് കോവിഡ് വ്യാപനം കുറയില്ലെന്ന വാദത്തിലാണ് വ്യാപാരികൾ. ഇടവേളകളില്ലാതെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാൽ സർക്കാറിനെ സമ്മർദത്തിലാക്കാനുള്ള വ്യാപാരികളുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തെ നേരിടേണ്ട രീതിയിൽ നേരിടുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com