നീറ്റ് പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം

പരീക്ഷ എഴുതാവുന്ന 13 ഭാഷകളിൽ മലയാളത്തെയും ഉൾപ്പെടുത്തി.  സെപ്റ്റംബർ 12നാണ് പരീക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ് യുജി’ഇത്തവണ മലയാളത്തിലും എഴുതാം. പരീക്ഷ എഴുതാവുന്ന 13 ഭാഷകളിൽ മലയാളത്തെയും ഉൾപ്പെടുത്തി.  സെപ്റ്റംബർ 12നാണ് പരീക്ഷ. 

കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിലാകും സൗകര്യം. പരീക്ഷക്കായി അപേക്ഷിക്കുന്ന സമയത്ത് ഭാഷ ഏതെന്നു വ്യക്തമാക്കണം. മലയാളത്തിൽ പരീക്ഷ എഴുതുന്നവർക്ക് ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ടെസ്റ്റ് ബുക്‌ലെറ്റ് ലഭ്യമാക്കും. 

പത്തനംതിട്ട, വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. നീറ്റ് പരീക്ഷക്കായുള്ള രജിസ്ട്രേഷൻ നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചു. ntaneet.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com