കനത്ത മഴയില്‍ കൊച്ചിയില്‍ ഇരുനില വീട് ചെരിഞ്ഞു ; തൊട്ടടുത്ത വീടിന് മുകളിലേക്ക് ; അമ്മയെയും മകളെയും രക്ഷപ്പെടുത്തി

മെറ്റൽ ഇറക്കുമ്പോൾ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് കണ്ടത്
ഇരുനില വീട് ചെരിഞ്ഞ നിലയില്‍ / ടെലിവിഷന്‍ ചിത്രം
ഇരുനില വീട് ചെരിഞ്ഞ നിലയില്‍ / ടെലിവിഷന്‍ ചിത്രം

കൊച്ചി : കനത്ത മഴയില്‍ കൊച്ചി കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. തൊട്ടടുത്ത വീടിനു മുകളിലേക്ക് വീട് ചെരിഞ്ഞിരിക്കുകയാണ്. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂര്‍ണമായും ചെരിഞ്ഞത്.

മെറ്റൽ ഇറക്കുമ്പോൾ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് കണ്ടത്. സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഇവരെ ഉടൻ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.

ഗൃഹനാഥൻ രാവിലെ തന്നെ പുറത്തു പോയിരുന്നു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തി. അകത്തുണ്ടായിരുന്ന സാധനങ്ങൾ എടുത്തു നീക്കിയിട്ടുണ്ട്. ചരിഞ്ഞ വീടിന് തൊട്ടടുത്തുള്ള വീട്ടുകാരെയും മാറ്റിയിട്ടുണ്ട്. ചരിഞ്ഞ വീടിന് തൊട്ടടുത്ത വീടുകളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com