ശൗചാലയത്തില്‍ രക്തം വാര്‍ന്ന നിലയില്‍ വയോധികയുടെ മൃതദേഹം ; സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍, അന്വേഷണം

പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആയിഷയെ രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം മങ്കടയില്‍ വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടിയില്‍  മുട്ടത്തില്‍ ആയിഷ (70)യെ ആണ് വീട്ടിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. 

പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആയിഷയെ രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്.

കഴിഞ്ഞ ദിവസം രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ശുചിമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. മങ്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com