ബക്രീദിന് പള്ളിയിൽ 40 പേർ മാത്രം, തെറ്റായ വാർത്തക്കെതിരെ കർശന നടപടിയെന്ന് മലപ്പുറം കളക്ടർ 

പള്ളിയിലെത്തുന്നവർ  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കണം
ചിത്രം: എ പി
ചിത്രം: എ പി

മലപ്പുറം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ല കളക്ടർ. പള്ളിയിലെത്തുന്നവർ  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കണം. ആരാധനാലയങ്ങളിലെ ആളുകളുടെ എണ്ണം സംബന്ധിച്ച് വരുന്ന തെറ്റായ വാർത്തകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

ബലികർമ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേർ മാത്രമേ കൂടാൻ പാടുള്ളൂ. ആരാധനാലയങ്ങളിൽ എത്തുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതാണെന്നും കലക്ടർ പറഞ്ഞു. ബലികർമ്മം നടത്തിയ മാംസം വീടുകളിലേക്ക് പാർസലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവർ നടത്തേണ്ടതാണ്. ഗൃഹ സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്. 10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ നിന്ന് അനാവശ്യമായി പുറത്ത് പോകാൻ പാടില്ല.

കടകളിൽ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷൻ നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തേണ്ടതും കൂടാതെ സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com