സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാലു തല്ലിയൊടിച്ചു; ഡോക്ടറായ ഭര്‍ത്താവും കുടുംബവും ഒന്നടങ്കം ജയിലില്‍

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയുമാകെ ജയിലിലടച്ച് കോടതി
സിജോ രാജനും കുടുംബവും
സിജോ രാജനും കുടുംബവും

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയുമാകെ ജയിലിലടച്ച് കോടതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്‍,  അനുജന്‍ റിജോ, അച്ഛന്‍ സി രാജന്‍,  അമ്മ വസന്ത രാജന്‍ എന്നിവര്‍ക്ക് നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിക്കാതിരുന്നത്. ഇതോടെ ഇവര്‍ അഴിക്കുള്ളിലായി. കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് ഭാര്യയേയും പിതാവിനെയും മര്‍ദിച്ചുവെന്നാണ് കേസ്.

ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ ഹൈക്കോടതി, കീഴ്‌ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മൃദുസമീപനം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന്  കോടതി ചൂണ്ടിക്കാട്ടി.

കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജാമ്യം നിഷേധിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകും ചെയ്യുന്ന ആദ്യത്തെ കേസാകും ഇതെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തോമസ് പറഞ്ഞു. 

മര്‍ദനത്തിന് ഇരയായ യുവതിയും ഡോക്ടറാണ്. 2020 സെപ്റ്റംബര്‍ നാലിനാണ് സിജോ രാജനുമായുള്ള യുവതിയുടെ വിവാഹം നടന്നത്. വിഴിഞ്ഞം സ്വദേശിയാണ് പെണ്‍കുട്ടി. 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കി. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് സിജോയും കുടുംബവും മര്‍ദിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച യുവതിയുടെ 63കാരനായ പിതാവിനെയും സിജോ രാജനും കുടുംബവും മര്‍ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com