സുപ്രീം കോടതി നിരീക്ഷണം ഏകപക്ഷീയം; കേസില്‍ കക്ഷി ചേരുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസില്‍ കക്ഷിചേരുമെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി
ടി നസിറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തിനിടെ
ടി നസിറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തിനിടെ

കോഴിക്കോട്: ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസില്‍ കക്ഷിചേരുമെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി. വ്യാപാരി വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ എകപക്ഷീയമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ബക്രീദ് ഇളവകുള്‍ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണ്. വാരാന്ത്യലോക്ക് ഡൗണുകള്‍ ഒഴിവാക്കണമെന്ന ആവശ്യം വ്യാപാരികള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പിണാറായി സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രിയില്‍ പരിപൂര്‍ണവിശ്വാസമാണ്.സര്‍ക്കാരിന്റെ തീരുമാനം പൂര്‍ണമായി സ്വാഗതം ചെയ്യുന്നു. 

ആളുകള്‍ അനാവശ്യത്തിന് കടയില്‍ വരുന്നത് ഒഴിവാക്കണം. ആവശ്യത്തിന് മാത്രം സാധനം വാങ്ങി പഠിപ്പിക്കണം. അനാവശ്യമായി കാറ്റുകൊള്ളാനുള്ള സ്ഥലമല്ല റോഡ്. റോഡ് കച്ചവടത്തിനും വാഹനഗതാഗതത്തിനുമുള്ളതാണ്. അതിനെ കേരളീയ സമൂഹം ഈവനിങ് വാക്കിനായുള്ള വേദിയായാണ് കാണുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com