പി കെ കൃഷ്ണദാസിനെ റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനായി വീണ്ടും നിയമിച്ചു

2018 മുതല്‍ കൃഷ്ണദാസാണ് റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി  അദ്ധ്യക്ഷന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി (പിഎസി) ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിയമിച്ചു. റെയില്‍വേ യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കല്‍, റെയില്‍വെ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും ശുചിത്വം പരിശോധിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമുള്ള ഉന്നത സമിതിയാണ് ഇത്.

രണ്ടു വര്‍ഷത്തേക്കാണ് നിയമനം. 2018 മുതല്‍ കൃഷ്ണദാസാണ് റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി  അദ്ധ്യക്ഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 25 അംഗങ്ങളേയും സമിതിയില്‍ നിയമിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവ് എച്ച് രാജയായിരുന്നു കൃഷ്ണദാസിന് മുന്‍പ് ചെയര്‍മാന്‍. 

ബിജെപി ദേശിയ നേതൃത്വത്തില്‍ പുനഃസംഘടന നടക്കാനിരിക്കെയാണ് കൃഷ്ണദാസിനെ വീണ്ടും പിഎസി അധ്യക്ഷനായി നിയമിച്ചത്. ഇതോടെ കൃഷ്ണദാസിന് ബിജെപി  ദേശീയ ഭാരവാഹിയാകാനുള്ള സാധ്യത മങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com