സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക; ചികിത്സയിൽ ആറ് പേർ

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക; ചികിത്സയിൽ ആറ് പേർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരം മെഡിക്കൽ കോളജ് പിടി ചാക്കോ നഗർ സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്വദേശി (മൂന്ന്), എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 

ഇതോടെ സംസ്ഥാനത്ത് ആകെ 44 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ആറ് പേരാണ് നിലവിൽ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com