ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ ; പോസ്റ്റ് ബോക്‌സുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ; സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്

ഓഫീസില്‍ സ്ഥാപിച്ച തപാല്‍പെട്ടിക്ക് പുറമേ, മൂന്ന് എണ്ണം കൂടി സമീപത്തെ റോഡരികിലുണ്ട്
ടിപി ചന്ദ്രശേഖരന്‍, കെ കെ രമയും മകനും / ഫയല്‍
ടിപി ചന്ദ്രശേഖരന്‍, കെ കെ രമയും മകനും / ഫയല്‍

കോഴിക്കോട് : കെ കെ രമ എംഎല്‍എയുടെ ഓഫീസില്‍ ലഭിച്ച വധഭീഷണി കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്നെന്ന് പൊലീസ് കണ്ടെത്തി. വടകരയിലെ നട്ട് സ്ട്രീറ്റ് പരിധിയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. തപാല്‍ ഓഫീസില്‍ പരിശോധന നടത്തി അന്വേഷണ സംഘം ഇക്കാര്യം ഉറപ്പു വരുത്തി. 

കത്തിന്റെ പുറത്തുള്ള സീലില്‍ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ. തുടര്‍ന്ന് ജില്ലയിലെ സ്ട്രീറ്റ് എന്ന പേരുവരുന്ന സ്ഥലങ്ങള്‍ അന്വേഷിച്ചശേഷമാണ് നട്ട് സ്ട്രീറ്റിലാണെന്ന് കണ്ടെത്തിയത്. 

ഈ ഓഫീസില്‍ സ്ഥാപിച്ച തപാല്‍പെട്ടിക്ക് പുറമേ, മൂന്ന് എണ്ണം കൂടി സമീപത്തെ റോഡരികിലുണ്ട്. ഇതില്‍ ഏതില്‍ ആരാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. 

എല്ലാ തപാല്‍പെട്ടികള്‍ക്ക് സമീപവും ക്യാമറകളുള്ള സ്ഥാപനങ്ങള്‍ ഇല്ലാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയാണ്. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കെ കെ രമയുടെ മകനെയും ആഎംപി നേതാവ് എന്‍ വേണുവിനെയും വകവരുത്തുമെന്നാണ് കത്തിലെ ഭീഷണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com