യുവതിയെ അപമാനിച്ചെന്ന കേസില്‍ വീഴ്ച; കുണ്ടറ സിഐക്ക് സ്ഥലം മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2021 10:27 PM  |  

Last Updated: 28th July 2021 10:27 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

കൊല്ലം: കുണ്ടറ സിഐ എസ്ജയകൃഷ്ണനെ സ്ഥലം മാറ്റി. യുവതിയെ അപമാനിച്ചെന്ന കേസില്‍ സിഐയ്ക്ക് വീഴ്ച പറ്റിയെന്ന ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്‍സിപി നേതാവ് പത്മാകരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടത് വലിയ വിവാദമായിരുന്നു.

ജൂണ്‍ 28ന് യുവതി പരാതി നല്‍കിയെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതും രഹസ്യമൊഴി ശേഖരിക്കുന്ന നടപടി സ്വീകരിച്ചതും. യുവതിയുടെ പരാതി പരിഗണിച്ച് കേസ് തീര്‍പ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊല്ലം നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സി.ഐ മഞ്ജുലാലാണ് പുതിയ കുണ്ടറ സി.ഐ

പൊലീസ് ഈ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ആദ്യഘട്ടം മുതല്‍ ശ്രമിച്ചതെന്ന ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതോടെ എന്‍സിപി ആറ് നേതാക്കള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരുന്നു. അതോടൊപ്പം ഫോണ്‍ സംഭാഷണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.