തൃശൂരില്‍ മത്സ്യബന്ധനത്തിന് അനുമതി; ഹാര്‍ബറുകള്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം മൂന്നുവരെ

ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും മത്സ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശര്‍: തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം. ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും മത്സ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളത്.

ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിയന്ത്രണങ്ങളോടെ നടത്താം. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമായിരിക്കും ഹാര്‍ബറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഹാര്‍ബറില്‍ ഒരു സമയം 20 ആളുകള്‍ക്ക് പ്രവേശിക്കാം. ചില്ലറ വില്‍പ്പനയും ലേലവും ഉണ്ടായിരിക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com