അടുത്ത വര്‍ഷം ഒന്നരലക്ഷം വീടുകള്‍; സാമൂഹ്യപെന്‍ഷന്‍ 2500 രൂപയാക്കും; മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 02:50 PM  |  

Last Updated: 02nd June 2021 02:50 PM  |   A+A-   |  

pinarayi

നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നു

 

തിരുവനന്തപുരം: വികസനത്തെ വിവാദത്തില്‍ മുക്കാനുള്ള ശ്രമത്തെ ജനം തോല്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

അടുത്ത വര്‍ഷം ഒന്നരലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. 5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കുമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. 1500 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. കൊച്ചി പാലക്കാട് -മംഗലാപുരം -വ്യവസായ ഇടനാഴി വികസിപ്പിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബായി കേരളം മാറുമെന്നും പിണറായി പറഞ്ഞു. 
ഒരുവിവേചനവും ഇല്ലാതെ സംസ്ഥാനത്ത് സമാധാനം പുലരണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.