കോവിഡ് കാര്‍ട്ടുണുകളാല്‍ ശ്രദ്ധേയനായ യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

കോവിഡ് കാര്‍ട്ടൂണുകള്‍ വരച്ച് ശ്രദ്ധേയനായ യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കോവിഡാനന്തര ചികിത്സയ്ക്കിടെ മരിച്ചു
ഇബ്രാഹിം ബാദുഷ വരച്ച കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറുന്നു / ചിത്രം ഫെയ്‌സ്ബുക്ക്‌
ഇബ്രാഹിം ബാദുഷ വരച്ച കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറുന്നു / ചിത്രം ഫെയ്‌സ്ബുക്ക്‌

കൊച്ചി: കോവിഡ് കാര്‍ട്ടൂണുകള്‍ വരച്ച് ശ്രദ്ധേയനായ യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കോവിഡാനന്തര ചികിത്സയ്ക്കിടെ മരിച്ചു.
ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് മുക്തനായി വീട്ടിലെത്തിയിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള കൊ–ഓര്‍ഡിനേറ്ററും കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു. 

സംസ്ഥാനത്തും പുറത്തും കാര്‍ട്ടൂണ്‍ ക്ലാസുകളുമായി സജീവമായിരുന്ന അദ്ദേഹം കോവിഡ് വ്യാപനം തുടങ്ങിയ ശേഷം വീടിനകത്തുവച്ചായിരുന്നു ചിത്രങ്ങള്‍ വരച്ചത്.  കോവിഡ് കാര്‍ട്ടൂണുകള്‍ വരച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഐഎംഎ ഉള്‍പ്പടെയുള്ളവരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. മെഡിക്കല്‍ അസോസിയേഷന്‍ വെബ്‌സൈറ്റില്‍ ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കാര്‍ട്ടൂണുകള്‍ ഇബ്രാഹിം ബാദുഷ വരച്ചിട്ടുണ്ട്. ലഹരിക്കെതിരെ എക്‌സൈസുമായി ചേര്‍ന്നും മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച കാര്‍ട്ടൂണുകളും വരച്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിട്ടിച്ചിട്ടുണ്ട്. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ തല്‍സമയ കാര്‍ട്ടൂണ്‍ വരച്ചു ലഭിച്ച തുക പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി മാതൃകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com