ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാവും; ന്യൂനമർദം രൂപപ്പെടാൻ സാധ്യത

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ
തിരുവനന്തപുരത്ത് മഴ മേഘങ്ങള്‍ മൂടിയ നിലയില്‍, പിടിഐ
തിരുവനന്തപുരത്ത് മഴ മേഘങ്ങള്‍ മൂടിയ നിലയില്‍, പിടിഐ

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. ന്യൂനമർദം കൂടി വരുന്നതോടെ സംസ്ഥാനത്ത് മഴ കനക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com