ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിന്‍വലിച്ചു

ലക്ഷദ്വീപില്‍ സുരക്ഷയുടെ പേരില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു
ലക്ഷദ്വീപ്/ ഫയല്‍ ചിത്രം
ലക്ഷദ്വീപ്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിചിത്ര ഉത്തരവ്. പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

കഴിഞ്ഞമാസം രണ്ടാം തീയതിയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വിചിത്ര ഉത്തരവ് ഇറക്കിയത്. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളില്‍ നിന്നും കടലിലേക്ക് പോകുന്ന എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോകണമെന്നും   വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് കൈമാറണം എന്നുമായിരുന്നു നിര്‍ദ്ദേശം. ജീവനക്കാര്‍ ബോട്ടില്‍ കയറുന്നതിനോട് തൊഴിലാളികള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നത്. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെന്‍ട്രല്‍  സെക്രട്ടറിയേറ്റ് ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്റ് ഏവിയേന്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. 

സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കില്‍ സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടെത്താന്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അടക്കം നിലവില്‍ പരിശോധന നടത്തുന്നുണ്ട്.  ലോക്കല്‍ പൊലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളില്‍ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ലക്ഷദ്വീപ് വാസികള്‍ പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com