ആ സന്ദേശം വ്യാജം; കോട്ടയത്ത് ഒരാഴ്ചത്തേക്കുള്ള വാക്‌സിനേഷന്‍ ബുക്കിങ് ആരംഭിച്ചിട്ടില്ല: കലക്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2021 03:13 PM  |  

Last Updated: 13th June 2021 03:13 PM  |   A+A-   |  

covid vaccine

ഫയല്‍ ചിത്രം


കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കലക്ടര്‍. 

വാക്സിനേഷന്റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്. വാക്സിന്റെ  ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്്യക്തമാക്കി.