രാജ്യദ്രോഹ കേസ്; ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും; ഹാജരാകാന്‍ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 09:33 PM  |  

Last Updated: 21st June 2021 09:33 PM  |   A+A-   |  

aisha sulthana

ആയിഷ സുല്‍ത്താന/ഫയല്‍ ചിത്രം


കവരത്തി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കവരത്തി പൊലീസ് നോട്ടീസ് നല്‍കി. മറ്റന്നാള്‍ രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. 

ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപിയാണ് ആയിഷയ്ക്ക് എതിരെ രാജ്യദ്രോത്തിന് പരാതി നല്‍കിയത്. 

കേസില്‍, ആയിഷയെ ഞായറാഴ്ച മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ, അഭിഭാഷകന് ഒപ്പമാണ് ആയിഷ ചോദ്യം ചെയ്യലിന് ഹാജരായത്. 

കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി.