‌ടി പത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ 

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th June 2021 09:45 PM  |  

Last Updated: 24th June 2021 09:45 PM  |   A+A-   |  

t_padmanabhan

‌ടി പത്മനാഭൻ/ ഫെയ്സ്ബുക്ക്

 

കണ്ണൂർ: കഥാകൃത്ത് ടി പത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. നേർത്ത പനിയും ക്ഷീണവുമുണ്ട്‌. മറ്റ്‌ കാര്യമായ പ്രയാസമൊന്നുമില്ല. ഇന്ന് പകൽ മൂന്നോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മനാഭനെ വിദഗ്‌ധ ഡോക്‌ട‌ർമാരടങ്ങുന്ന മെഡിക്കൽ സംഘം പരിശോധിച്ചു.

ആരോഗ്യനില തൃപ്തികരമെന്ന്  മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. സ്ഥിതി നിലവിൽ ഗുരുതരമല്ലെന്നും  ആശങ്ക വേണ്ടെന്നും പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് വിലയിരുത്തി. കോവിഡിനൊപ്പം പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്.