ജോസഫൈന്‍ തെറ്റ് ഏറ്റു പറഞ്ഞു; സീനിയര്‍ ആയാലും ജൂനിയര്‍ ആയാലും പെരുമാറേണ്ട രീതിയുണ്ടെന്ന് പികെ ശ്രീമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 02:26 PM  |  

Last Updated: 25th June 2021 02:26 PM  |   A+A-   |  

pk sreemati on mc josephine's resignation

എംസി ജോസഫൈൻ/ ഫയൽ

 

തിരുവനന്തപുരം: എംസി ജോസഫൈന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് ഏറ്റു പറഞ്ഞതായി മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. വനിതാ കമ്മിഷനാണ് ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാനത്തെ അത്താണിയെന്നും അവിടെ പരാതി പറയാനെത്തുന്നവര്‍ക്ക് ആശ്വാസമാവുന്ന വിധത്തില്‍ പെരുമാറേണ്ടതുണ്ടെന്നും ശ്രീമതി പറഞ്ഞു.

പരാതിക്കാരോട് അന്തസ്സോടെ പെരുമാറണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ശ്രീമതി പറഞ്ഞു. പാര്‍ട്ടിയുടെയും നിലപാട് അതുതന്നെയാണ്. അങ്ങനെ ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അതു ചര്‍ച്ച ചെയ്തതു സ്വാഭാവികമാണെന്ന് ശ്രീമതി പറഞ്ഞു.

മനുഷ്യത്വവും സൗഹാര്‍ദവും പാര്‍ട്ടിയില്‍ പ്രധാനമാണ്. അതിനു സീനിയര്‍, ജൂനിയര്‍ എന്ന ഭേദമൊന്നുമില്ല- ശ്രീമതി പറഞ്ഞു.

ജോസഫൈന്‍ വ്യക്തിപരമായി ഏറെ സമ്മര്‍ദങ്ങളിലൂടെ കടന്നുപോയ സമയമാണെന്നും ചാനല്‍ പരിപാടിയിലെ പരാമര്‍ശം അതുകൊണ്ടാവാമെന്നും ശ്രീമതി പറഞ്ഞു.