തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു, ചെന്നൈയിൽ മലയാളിക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 08:14 AM  |  

Last Updated: 30th June 2021 08:19 AM  |   A+A-   |  

MALAYALEE DIED IN CHENNAI

പ്രതീകാത്മക ചിത്രം

 

ചെന്നൈ; തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മലയാളി യുവാവ് മരിച്ചു. വടശേരിക്കര പേഴുംപാറ പത്താം ബ്ലോക്ക് പ്ലാവുനിൽക്കുന്നതിൽ വീട്ടിൽ സുമേഷ് നായർ (39) ആണു മരിച്ചത്. ചെന്നൈയിലെ താമസസ്ഥലത്തു വച്ച് മൂന്നു ദിവസം മുൻപാണ് അപകടമുണ്ടായത്. 

സുമേഷ് താമസിച്ചിരുന്ന വീടിനു സമീപത്തെ തെങ്ങിൽ നിന്നു തേങ്ങ പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്നു രാവിലെ 11.30ന്. ഭാര്യ: വിദ്യ. മക്കൾ: ശ്രീഹരി, ജാൻവി.