പാചക വാതക വില വര്‍ധനയ്‌ക്കെതിരെ കൂട്ട മൊട്ടയടി; ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം (വീഡിയോ)

പാചക വാതക-ഇന്ധന വില വര്‍ധനയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്  അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു
പാചക വാതക വില വര്‍ധനയ്‌ക്കെതിരെ ഹോട്ടല്‍ ഉടമകള്‍ മൊട്ടയടിച്ച് പ്രതിഷേധിക്കുന്നു
പാചക വാതക വില വര്‍ധനയ്‌ക്കെതിരെ ഹോട്ടല്‍ ഉടമകള്‍ മൊട്ടയടിച്ച് പ്രതിഷേധിക്കുന്നു

കൊച്ചി: പാചക വാതക-ഇന്ധന വില വര്‍ധനയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്  അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ഭാരവാഹികള്‍ തലമൊട്ടയടിച്ച് പ്രതീകാത്മകമായി പിച്ച ചട്ടിയെടുത്താണ് പ്രതിഷേധിച്ചത്. 

കൊച്ചിയില്‍ രാവിലെ 11 ന് പനമ്പിള്ളി നഗര്‍ ഐഒസി ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തലമൊട്ടയടിച്ചു.പാചകവാതകത്തിന് വിലകൂട്ടിയതോടെ ഹോട്ടലുകള്‍ക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ്  വരുന്നത്. കോവിഡിനെ തുടന്ന് പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കിയത്.

ഹോട്ടലുടമകളില്‍ ഭൂരിഭാഗവും കടക്കെണിയിലാണെന്ന് ഭാരവാഹികള്‍ പറയുന്നു. ഭക്ഷണവിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പാചകവാതകത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ, വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് ഉയര്‍ന്നതായി ഭാരവാഹികള്‍ പറയുന്നു.

വീഡിയോ: എ സനേഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com