വിദേശ ഫണ്ട് സ്വീകരിച്ചത് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ; കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 07:41 PM |
Last Updated: 02nd March 2021 07:41 PM | A+A A- |
ചിത്രം: ഫെയ്സ്ബുക്ക്
കൊച്ചി: കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ ഫണ്ട് സ്വീകരിച്ചതിനാണ് കേസ്. കിഫ്ബി ഫെമ നിയമം ലംഘിച്ചതായി ഇഡി വ്യക്തമാക്കി.
കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി നോട്ടീസ് നൽകി. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികൾക്കും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി. കിഫ്ബിയുടെ ബാങ്കിങ് പാർട്ണറായ ആക്സിസ് ഹോൾസെയിൽ ബാങ്കിന്റെ മേധാവിക്കാണ് നോട്ടീസ് നൽകിയത്.
കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.