തരൂരില്‍ എ കെ ബാലന് പകരം ഭാര്യ ?; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2021 10:25 AM  |  

Last Updated: 02nd March 2021 10:26 AM  |   A+A-   |  

minister a k balan

 

പാലക്കാട് : മന്ത്രി എ കെ ബാലന്‍ ഇത്തവണ നിയമസഭയിലേക്ക് മല്‍സരിക്കില്ല. ബാലന് പകരം തരൂര്‍ മണ്ഡലത്തില്‍ ബാലന്റെ ഭാര്യയെ മല്‍സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡോ. പി കെ ജമീലയെ മല്‍സരിപ്പിക്കുന്ന കാര്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. 

മുതിര്‍ന്ന സിപിഎം നേതാവും കേന്ദ്രക്കമ്മിറ്റി  അംഗവുമായ ബാലന്‍ നാലു തവണ നിയമസഭാംഗമായിട്ടുണ്ട്. രണ്ടു തവണ മന്ത്രിയായി. 1980 ല്‍ ഒറ്റപ്പാലത്തു നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 

ഡോ. ജമീല ആരോഗ്യ വകുപ്പ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടാന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ബാലന് പുറമേ, മന്ത്രി ഇ പി ജയരാജനും മല്‍സരിക്കാനില്ലെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ സാധ്യതയേറിയിട്ടുണ്ട്.