എന്താണീ നവോത്ഥാനം ?, ചവനപ്രാശം പോലാണോ ? ; ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 10:36 AM |
Last Updated: 08th March 2021 10:36 AM | A+A A- |
ശ്രീനിവാസന്‍ / ഫയല്‍ ചിത്രം
കൊച്ചി : ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പ്. കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന്‍ ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മല്‍സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കും.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനോ, പാര്‍ട്ടിയില്‍ അംഗമായി എന്തെങ്കിലും നേട്ടമുണ്ടാക്കാനോ വേണ്ടിയിട്ടില്ല. താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാര്‍ട്ടികളെക്കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ്. അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷ.
എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കണം. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കുകയാണെന്നൊന്നും ഞാന്‍ പറയുന്നില്ല.
കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെ ഉള്ള സാധനം ആണോ നവോത്ഥാനം എന്നും ശ്രീനിവാസന്‍ ചോദിച്ചു. ഇ ശ്രീധരന്‍ ചേരേണ്ടിയിരുന്നത് ട്വന്റി-ട്വന്റിയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ ഭരണം നേടിയ ട്വന്റി- ട്വന്റി എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയകളുമായി മുന്നോട്ടുപോകുകയാണെന്നും, സമൂഹത്തിലെ എല്ലാതുറകളിലുമുള്ള വ്യക്തികള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്നും ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു.