ഭരണഘടന കെട്ടിപ്പൊക്കിയ സ്ത്രീകള്‍ക്ക് ആദരം; വനിതാദിനത്തില്‍ വീഡിയോയുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായ സ്ത്രീകളെ ഓര്‍മിപ്പിച്ചുകൊണ്ട് ഒരു വീഡിയോ
മാര്‍ ഗ്രിഗോറിയസ് ലോ കോളജ് പുറത്തിറക്കിയ വീഡിയോയില്‍ നിന്ന്‌
മാര്‍ ഗ്രിഗോറിയസ് ലോ കോളജ് പുറത്തിറക്കിയ വീഡിയോയില്‍ നിന്ന്‌

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായ സ്ത്രീകളെ ഓര്‍മിപ്പിച്ചുകൊണ്ട് ഒരു വീഡിയോ. തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് ലോ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഡോ. ദിവ്യ വി ഗോപിനാഥ് ഐപിഎസ് ആണ് വീഡിയോ പ്രകാശനം നിര്‍വഹിച്ചത്. 

ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗങ്ങളായ, ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായ പതിനഞ്ച് സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകളുടെ ഭരണഘടനാ നിര്‍മാണത്തിലെ ഇടപെടലുകള്‍ ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അവരെ അനുസ്മരിക്കുകയാണ് ഈ വീഡിയോയിലൂടെ. 

ദാക്ഷായണി വേലായുധന്‍ ഉള്‍പ്പെടെയുള്ള കരുത്തരായ സ്ത്രീകളുടെ സംഭാവന വീഡിയോയില്‍ വിവരിക്കുന്നു. ഭരണഘടനയെക്കുറിച്ചും ഇന്ത്യാചരിത്രത്തെ കുറിച്ചും പഠനങ്ങള്‍ നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com