ചവറയില്‍ ഷിബു ബേബി ജോണ്‍,  ഇരവിപുരത്ത്  ബാബു ദിവാകരന്‍; അഞ്ചില്‍ നാല് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആര്‍എസ്പി 

യുഡിഎഫ് ഘടകക്ഷി ആര്‍എസ്പി മത്സരിക്കുന്ന അഞ്ചു സീറ്റുകളില്‍ നാലെണ്ണത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ഷിബു ബേബി ജോണ്‍/ഫെയ്‌സ്ബുക്ക്‌
ഷിബു ബേബി ജോണ്‍/ഫെയ്‌സ്ബുക്ക്‌


കൊല്ലം: യുഡിഎഫ് ഘടകക്ഷി ആര്‍എസ്പി മത്സരിക്കുന്ന അഞ്ചു സീറ്റുകളില്‍ നാലെണ്ണത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണ്‍, ആറ്റിങ്ങലില്‍ അഡ്വ. എ ശ്രീധരന്‍, ഇരവിപുരത്ത് ബാബു ദിവാകരന്‍, കുന്നത്തൂര്‍ഉല്ലാസ് കോവൂര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

കയ്പമംഗലത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു. സീറ്റ് മാറ്റിത്തരണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ സീറ്റാണ് ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com