ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2021 08:21 AM |
Last Updated: 12th March 2021 08:21 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം. മലയോര മേഖലയിൽ ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി പത്തുവരെ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് നിർദേശിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും. കേരള തീരത്ത് 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.